കൊച്ചി : സിനിമ മേഖലയിലെ പവർ ഗ്രൂപ്പ് എന്നൊന്ന് ഇല്ലന്നും ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിനെ സ്വാഗതം ചെയ്യുന്നുവെന്നും താര സംഘടനയായ അമ്മ ജനറൽ സെക്രട്ടറി സിദ്ധിഖ് പറഞ്ഞു.മുൻപ് അമ്മയിൽ ഒരു ഹൈപ്പർ കമ്മിറ്റി ഉണ്ടായിരുന്നു. അതാണോ ഈ പവർ ഗ്രൂപ്പ് എന്ന് പറയുന്നത് എന്നറിയില്ല. കമ്മീഷന്റെ നിർദ്ദേശങ്ങൾ പൂർണമായും സ്വാഗതം ചെയ്യുന്നു. പരാമർശം വന്ന പേരുകാർ കുറ്റം ചെയ്തിട്ടുണ്ടങ്കിൽ അവർക്കെതിരെ കേസ് എടുക്കണം.ഇന്റെർണൽ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിക്കേണ്ടത് നിർമ്മാതാവിന്റെ ബാധ്യത ആണ്.അംഗങ്ങളുടെ സംരക്ഷണം ആണ് അമ്മയുടെ പ്രധാന ഉത്തരവാദിത്വം. സോണിയ തിലകനെ സ്വാഗതം ചെയ്യുന്നു. അവരുടെ വെളിപ്പെടുത്തലിനെ ആദരപൂർവ്വം സ്വാഗതം ചെയ്യുന്നു. സ്ത്രീകൾക്ക് ലൊക്കേഷനുകളിൽ സൗകര്യങ്ങൾ ഉണ്ട്. സംഘടന ഒരിക്കലും കുറ്റക്കാർ സംരക്ഷിക്കില്ല. സിനിമ മേഖലയിൽ ഉള്ളവരെ അടച്ചു ആക്ഷേപിക്കരുത്. വാർത്ത സമ്മേളനത്തിൽ സിദ്ധിക്കിനൊപ്പം ഭാരവാഹികളായ ജയൻ ചേർത്തല, വിനു മോഹൻ, ജോമോൾ, അനന്യ എന്നിവർ പങ്കെടുത്തു.
![]()
