റിയാദ്: വിജ്ഞാന സാഗരം റിയാദ് സംഘടിപ്പിക്കുന്ന “സർബൽ ഈമാൻ” ഖുർആൻ പാരായണ മത്സരവും വാഗ്മിയും പണ്ഡിതനുമായ ഹാഫിസ് കുമ്മനം നിസാമുദ്ദീൻ അസ്ഹരിയുടെ ഇസ്ലാമിക പ്രഭാഷണ സദസും ഇന്ന് ആഗസ്റ്റ് 23 വെള്ളിയാഴ്ച മലാസ് ചെറീസ് ആഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. വൈകിട്ട് അഞ്ച് മണി മുതൽ ആരംഭിക്കുന്ന ഖുർആൻ പാരായണ മത്സരത്തിൽ ജൂനിയർ സീനിയർ രണ്ട് വിഭാഗങ്ങളായാണ് നടക്കുന്നത്.
![]()
