റിയാദ്: പ്രവാസി സാമൂഹിക കൂട്ടായ്മ നേതൃ സംഗമവും അംഗങ്ങളുടെ മക്കള്‍ക്ക് പഠനത്തില്‍ മികവ് പുലര്‍ത്തിയതിനുള്ള മൊമെന്റോയും വിതരണം നടത്തി.
സുലൈമാനിയ മലാസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ വർക്കിങ് പ്രസിഡണ്ട് സുബൈര്‍ കുപ്പം അധ്യക്ഷത വഹിച്ചു. ചെയര്മാന് ഗഫൂര്‍ ഹരിപ്പാട് ഉദ്ഘാടനം ചെയ്തു. പ്രവാസി സാമൂഹിക കൂട്ടായ്മയുടെ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുഖ്യരക്ഷാധികാരി അഫ്സല് മുല്ലപ്പള്ളി വിശദീകരിച്ചു. അക്ബര്‍ തൃക്കുന്നപ്പുഴ, സയ്യിദ് തിരുവനന്തപുരം, സലിം തിരുവനന്തപുരം, അഷ്റഫ് എടപ്പാള്‍, മുസ്തഫ മണ്ണാര്‍ക്കാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഉന്നത വിജയം കരസ്ഥമാക്കിയ ഫാത്തിമ, റിസ്ന, അസ്മിന എന്നി കുട്ടികൾക്കുള്ള മെമന്റോ ചടങ്ങില്‍ കൈമാറി. പ്രവാസി സാമൂഹി കൂട്ടായ്മയിലെ മുതിര്‍ന്ന പൗരന്മാരെ ഷാള്‍ അണിയിപ്പിച്ച് ആദരിച്ചു. ജനറല്‍ സെക്രട്ടറി മുസ്തഫ ആതവനാട് സ്വാഗതവും ട്രഷറല്‍ ആസിഫ് കളത്തില്‍ നന്ദിയും പറഞ്ഞു
![]()
