കൊച്ചി: മമ്മൂട്ടിയുടെ ജന്മദിനമായ സെപ്റ്റംബർ 7 ന് മുപ്പത്തിനായിരം രക്തദാനമാണ് ആരാധകർ ജന്മദിന സമ്മാനമായി നൽകുന്നതെന്ന് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ സെക്രട്ടറി സഫീദ് മുഹമ്മദും സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് അരുണും പറഞ്ഞു.ആഗസ്ത് 20 ആസ്ട്രേലിയയിൽ തുടങ്ങിയ രക്ത ദാന ക്യാമ്പയിൻ ഒരു മാസം നീണ്ടു നിൽക്കും.സംഘടന ശക്തമായി നിലവിലുള്ള പതിനേഴു രാജ്യങ്ങളിലും രക്ത ദാന പരിപാടികൾ നടക്കും. മമ്മൂട്ടി ഫാൻസ് പ്രവർത്തകർ മുൻ കൈ എടുക്കുന്ന ക്യാമ്പെയിനിൽ നിരവധി മലയാളികൾ പങ്കാളികൾ ആകാറുണ്ട്.
തങ്ങളുടെ ഇഷ്ട താരത്തിന്റെ ജന്മദിനം വലിയ ജീവ കാരുണ്ണ്യ പ്രവർത്തനങ്ങളുമായാണ് അവർ കൊണ്ടടുക. കഴിഞ്ഞ വർഷം കാൽ ലക്ഷം രക്തദാനമാണ് ലോക മെമ്പാടുമായി നടത്തിയത്
![]()
