റിയാദ്: പ്രവാസി വെല്‍ഫയര്‍ നസീം, സുലൈ ഏരിയ സമ്മേളനം വിപുലമായ പരിപാടികളോടെ റിയാദ് നസീമില്‍ നടന്നു. ഏരിയ പ്രസിഡന്റ് ബഷീര്‍ പാണക്കാട് അധ്യക്ഷത വഹിച്ച യോഗത്തില്‍ സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി ബാരിഷ് ചെമ്പകശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. ‘സാമൂഹ്യനീതിയും ജനാധിപത്യവും സാഹോദര്യവും അടിസ്ഥാനമാക്കിയുള്ള ക്ഷേമരാഷ്ട്ര ഭാവനയാണ് നാം മുന്നോട്ട് വെക്കുന്നത്. പ്രവാസി സമൂഹത്തെ സേവിക്കുന്നതോടൊപ്പം ജനാധിപത്യ നവീകരണ പ്രക്രിയകളില്‍ അവരെ ഭാഗവാക്കാക്കണ’മെന്നും അദ്ദേഹം പറഞ്ഞു. ഏരിയ സെക്രട്ടറി നാസര്‍ സ്വാഗതവും വിനോദ് ഗാനവുമാലപിച്ചു.
പാര്‍ട്ടിയുടെ ഭാവി പരിപാടികള്‍ വിശദീകരിച്ചു കൊണ്ട് ഏരിയ കമ്മറ്റിയംഗം ഷഫീഖ് മേലാറ്റൂര്‍ സംസാരിച്ചു. സംഘടനയുടെ രൂപീകരണ കാലം മുതല്‍ പ്രവര്‍ത്തിച്ച ശംസുദ്ദീന്‍ പി വി ക്ക് ഹൃദ്യമായ യാത്രയയപ്പ് നല്കി. ആശംസകള്‍ നേര്‍ന്നുകൊണ്ട് റഹ്മത്തുല്ല മേലാറ്റൂര്‍, സിദ്ദീഖ് ചേന്ദമംഗലൂര്‍, വിനോദ് എടപ്പാള്‍, അഷ്റഫ് പരപ്പനങ്ങാടി, അബുബക്കര്‍, ഹിഷാം, മുജീബ് കാരകുന്ന്, നസീര്‍കുട്ടി എന്നിവര്‍ സംസാരിച്ചു. ശംസുദ്ദീന്‍ പി വിക്കുള്ള ആദരഫലകം ബാരിഷ് ചെമ്പകശ്ശേരി സമ്മാനിച്ചു. ശംസുദ്ദീന്‍ പി.വി മറുപടി പ്രസംഗവും ഷഫീഖ് മേലാറ്റൂര്‍ നന്ദിയും പറഞ്ഞു.
![]()
