ബുറൈദ : ഒ ഐ സി സി അൽ ഖസ്സീം സെൻട്രൽ കമ്മിറ്റി പുതിയ ആസ്ഥാന മന്ദിരം ഉൾഘാടനവും സ്വാതന്ത്ര്യദിന പരിപാടിയും സംഘടിപ്പിച്ചു. ദേശിയ പതാക പ്രസിഡൻ്റ് അബ്ദുറഹിമാൻ തിരൂർ ഉയർത്തി. തുടർന്ന് പായസവും മധുരപലഹാരങ്ങളും വിതരണം ചെയ്തു. പിന്നീട് നടന്ന പൊതുയോഗത്തിൽ വൈസ് പ്രസിഡന്റ് അബ്ദുറഹിമാൻ കാപ്പാട് അദ്ധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ അബദ്റഹിമാൻ തിരുർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി മനോജ് തോമസ്, സനോജ് പത്തിരിയാൽ, റഹീം കണ്ണൂർ, സിയാസ് കണിയാപുരം ,സിറാജുദ്ദീൻ തട്ടയിൽ, നജു കുട്ടമ്പൂർ , തുടങ്ങിയവർ സംസാരിച്ചു . പി.പി.എം അശ്റഫ് കോഴിക്കോട് സ്വാഗതം പറഞ്ഞ യോഗത്തിൽ വിനീഷ് ചെറിയാൻ നന്ദിയും പറഞ്ഞു
![]()
