ന്യൂഡൽഹി : എ ഐ സി സി ജനറൽ സെക്രട്ടറിയും ആലപ്പുഴ എം പി യുമായ കെ.സി. വേണുഗോപാലിനെ പാർലമെന്റിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ (പിഎസി) അധ്യക്ഷനായി നിയമിച്ചു. ലോക്സഭാ സ്പീക്കർ ഓം ബിർള ഉത്തരവിറക്കി. 15 ലോക്സഭാ എം.പിമാരും ഏഴ് രാജ്യസഭാ എം.പിമാരും അടക്കം 22 അംഗങ്ങളാണ് കമ്മിറ്റിയിലുള്ളത്. 2025 ഏപ്രിൽ 30വരെയാണ് കമ്മിറ്റിയുടെ കാലാവധി.
![]()
