കോട്ടയം :തമിഴ്നാട്ടിലെ വത്തൽഗുണ്ടിലു ണ്ടായ വാഹനാപകടത്തിൽ ഈരാറ്റുപേട്ട സ്വദേശി മരിച്ചു.മാതാക്കൽ അനീസ് ഖാൻ ആണ് മരിച്ചത്. കാറിൻ്റെ ടയർ പൊട്ടിയതിനെത്തുടർന്ന് മറ്റൊരു വാഹനത്തിൽ ചെന്നിടിച്ചാണ് അപകടമുണ്ടായത്. ഭാര്യ ഷാഹിദയുടെ നില ഗുരുതരമാണ്.
മക്കളായ റയാൻഖാൻ, സയാൻഖാൻ, ഐഷ എന്നിവരെ നിസാര പരിക്കുകളോടെ ഡിണ്ടിഗൽ ആശുപത്രിയിൽ ചികിത്സയിലാണ് . അനീസിന്റെ മൃതദേഹം വത്തൽഗുണ്ടിലെ പോസ്റ്റുമോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുവരും.
![]()
