കോഴിക്കോട്: കോഴിക്കോട്ടെ ചാലിയാറിൻ്റെ തീരത്ത് നടക്കുന്ന റിയാദ് ഡയസ്പോറയിൽ പങ്കെടുക്കുന്നതിന് ഒഴുകി എത്തുന്നത് നൂറ് കണക്കിന് പ്രവാസികൾ. കേരളത്തിൻ്റെ തെക്ക് പാറശ്ശാല മുതൽ വടക്ക് കാസർഗോഡ് വരെയുള്ള പ്രവാസികളാണ് രാവിലെ മുതൽ കടവ് റിസോർട്ടിലേക്ക് എത്തി കൊണ്ടിരിക്കുന്നത്. ട്രെയിനിലും ബസ്സിലും സ്വകാര്യ വാഹനങ്ങളിലും ഒരു രാത്രി മുഴുവൻ യാത്ര ചെയ്ത് പ്രവാസികൾ എത്തി കൊണ്ടിരിക്കുകയാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് തങ്ങളുടെ വളർച്ചയിലുംതളർച്ചയിലും സങ്കടത്തിലും സന്തോഷത്തിലും ഒരു നിഴൽ കണക്കെകൂടെ നിന്ന പ്രിയപ്പെട്ട സുഹൃത്തുക്കളെ ഒരിക്കൽ കൂടി കാണാൻ സാധിക്കും എന്ന സന്തോഷത്തിൽ പലരും ആരോഗ്യ പ്രയാസങ്ങൾ മറന്ന് ഡയസ്പോറക്ക് എത്തിയിരിക്കുകണ്. പരസ്പരം കെട്ടിപ്പുണർന്നും ഹസ്തദാനംചെയ്തും കണ്ണ് നിറഞ്ഞ് വികാരഭരിതമാണ് കൂടി കാഴ്ചകൾ. പ്രഥമ റിയാദ് റീയൂണിയൻ സംഗമമായ ഡയസ്പോറയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് പുതു തലമുറയിലെ പ്രവാസികൾ. ഡയസ്പോറയിൽ പങ്കെടുക്കുന്നതിനായി റിയാദിൽ നിന്ന് കഴിഞ്ഞ ദിവസം എത്തിയ വരും കൂട്ടത്തിലുണ്ട്. സൗദി അറേബ്യയിലെ റിയാദിൽ പ്രവാസികളായിരുന്നവരുടെയും പ്രവാസികളായി തുടരുന്നവരുടെയും ചരിത്ര സംഗമം ഒരുക്കിയിരിക്കുന്നത് വാട്സ് ആപ്പ് കൂട്ടായ്മയാണ്. രാവിലെ 9.30 മുതൽ ആരാഭിക്കുന്ന സംഗമം വിവിധ പരിപാടികളോട് കൂടി വൈകുന്നേരം അവസാനിക്കും രാഷ്ട്രീയ സാംസ്കാരിക കലാ സാഹിത്യ രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.

![]()
