നമ്മുടെ പൂര്‍വ്വികര്‍ ജീവന് നല്കി നേടിയെടുത്ത സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതും അരക്കിട്ടുറപ്പിക്കേണ്ടതും നമ്മളോരോരുത്തരുടെയും കടമയാണെന്നും ഇന്ത്യ ഇന്ത്യയായി നിലനിലനില്ക്കാനും,നമ്മുടെ ഭരണഘടന ശില്‍പ്പികള്‍ വിഭാവനം ചെയ്ത ഭാരതത്തെ അടിപതറാതെ, വ്യതിചലിക്കാതെ മുന്നോട്ട് നയിക്കാനും, നമ്മളോരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്നും അതിനായി പുതിയ രീതിയിലുള്ള സ്വാതന്ത്ര്യ സംരക്ഷണ സമരങ്ങള്‍ക്ക് കാലമായെന്നും യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
ബത്തയിലെ സബര്‍മതിയില്‍ നടന്ന പരിപാടി വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ച പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി മൗനപ്രാര്‍ത്ഥന നടത്തിയാണ് ആരംഭിച്ചത്.
സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പറശിനികടവ് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. അബ്ദുള്‍ സലീം അര്‍ത്തിയില്‍ ആമുഖ പ്രസംഗം നടത്തി. മുഹമ്മദലി മണ്ണാര്‍ക്കാട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഡ്വ: എല്‍.കെ അജിത്ത് മുഖ്യ പ്രഭാഷണം നടത്തി.
സെന്‍ട്രല്‍ കമ്മിറ്റി മുന്‍പ്രസിഡന്റ് കുഞ്ഞി കുമ്പള, ഷംനാദ് കരുനാഗപ്പള്ളി, ഷാജി മഠത്തില്‍, ഷഫീക് പൂരക്കുന്നില്‍, മഹ മന്‍സൂര്‍ ബാബു എന്നിവര്‍ സംസാരിച്ചു. സജീര്‍ പൂന്തുറ, യഹ്യ കൊടുങ്ങല്ലൂര്‍, മൊയ്ദീന് മണ്ണാര്‍ക്കാട്, ഷുക്കൂര്‍ ആലുവ, രാജു പാപ്പുള്ളി, ജയന് കൊടുങ്ങല്ലൂര്‍, അന്‍സായി തൃശൂര്‍,സിദ്ധീഖ് കല്ലുപറമ്പന്, മാത്യു എറണാംകുളം, തല്ഹത് തൃശൂര്‍, വിന്‍സെന്റ് തിരുവനന്തപുരം, സന്തോഷ് കണ്ണൂര്‍, ഷബീര്‍ വരിക്കപ്പള്ളി, ബിനോയ് കൊല്ലം, വിനീഷ് ഓതായി, സ്മിത മുഹദ്ദീന്‍, സലിം വാഴക്കാട്, സൈനു പാലക്കാട്, മുസ്തഫ പാലക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു. കരീം കൊടുവള്ളി, റഫീഖ് വെമ്പായം, നാദിര്‍ഷാ റഹ്മാന് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. അമീര്‍ പട്ടണത്ത് സ്വാഗതവും മജു സിവില്‍ സ്റ്റേഷന് നന്ദിയും പറഞ്ഞു.
![]()
