റിയാദ് :റിയാദിലെ പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനയായ റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ) ഉദിനൂർ എടച്ചാക്കൈ എ.യു.പി.സ്കൂളിൽ വിദ്യാർത്ഥികൾക്കായി വാട്ടർ കൂളർ സ്ഥാപിച്ചു. വർഷം തോറും നാട്ടിലെ സ്കൂളുകൾക്ക് റിയ നൽകി വരുന്ന സാമ്പത്തിക സഹായത്തിന്റെ ഭാഗമായി റിയാദ് ഇന്ത്യൻ അസോസിയേഷൻ പ്രതിനിധി ദാവൂദ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. റിയാദ് ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങ് പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.വി.മുഹമ്മദ് അസ്ലം ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡന്റ് കെ.അബ്ദുൾ നാസർ അധ്യക്ഷനായി. മാനേജർ എൻ.ബി. അഹമ്മദ് ബഷീർ ,എൻ.ഇബ്രാഹിം ,എൻ.സി.ഷാഹുൽ ഹമീദ് ,ഹെഡ്മാസ്റ്റർ ഇ.പി.വത്സരാജൻ, സീനിയർ അസിസ്റ്റൻറ് വി.ആശാലത തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ റിയാദ് ഇന്ത്യൻ അസ്സോസ്സിയേഷൻ പ്രതിനിധി ദാവൂദിന്റെ കുടുംബാംഗങ്ങളായ സുഹറാബി , ജാസ്മിൻ, ഫർഹാൻ, ഫാത്തിമ, ഷെരീഫ്, ശ്രിരാജ്, ഇസ്മായില്‍ എന്നിവര്‍ പങ്കെടുത്തു.
![]()
