ഹായിൽ: പ്രകൃതി ദുരന്തമുണ്ടായ വയനാട്ടിലെ ദുരിത ബാധിതരെ അനുസ്മരിച്ച് ഹായിൽ ഒഐസിസി പ്രാർത്ഥന സദസ്സ് സംഘടിപ്പിച്ചു. മലയാള നാടിന് ഉണ്ടായ വലിയ വേദനയാണ് വയനാട് എന്നും ഒരു നിമിഷം കൊണ്ട് തകർന്ന് പോയ വയനാടിനെ പുനർ നിർമ്മിക്കാൻ എല്ലാവരും ഒന്നായി പരിശ്രമിക്കണമെന്നും, വയനാട്ടിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ ദുരന്തം സമാനതകളില്ലാത്തത് ആണെന്നും ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ വേണ്ട എല്ലാ സഹായ സഹകരണങ്ങളും നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സെൻട്രൽ പ്രസിഡന്റ് ഖൈദർ അലി ഖാസിമിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പരിപാടിയിൽ അബ്ദുൽ സലാം റഷാദി പ്രാർത്ഥന നടത്തി. ഷെറഫുദീൻ തയ്യിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു.
വിവിധ സംഘടനകളെ പ്രതിനിധികരിച്ച് ബാപ്പു എസ്റ്റേറ്റുമുക്ക്, ബഷീർ നെല്ലളം, മുനീർ സഖാഫി, അബ്ദുൽ സത്താർ പുന്നാട്, അഫ്സൽ കായംകുളം, നൗഫൽ പറക്കുന്ന്, തുടങ്ങിയവർ സംസാരിച്ചു.ചാൻസ അബ്ദുൽ റഹ്മാൻ സ്വാഗതവും, സാബു തിരുവനന്തപുരം നന്ദിയും പറഞ്ഞു.
![]()
