മനാമ: സൽമാനിയ ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്തിരുന്ന സിനിമോൾ ജിജോ(43) നാട്ടിൽ നിര്യാതയായി. അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു സിനിമോൾ .
ഉപ്പുകുളം മാറാചേരിൽ കുടുംബാഗമാണ് പരേത. കൂത്താട്ടുകുളം സ്വദേശിയും ബഹ്റൈൻ ഐ വൈ സി സി മുൻ സ്പോർട്സ് വിംഗ് ആൻഡ് ചാരിറ്റി വിംഗ് കൺവീനറുമായിരുന്ന ജിജോമോൻ മാത്യു ആണ് ഭർത്താവ്. മക്കൾ ബേസിൽ, ബെർട്ടിന ബഹ്റൈനിൽ വിദ്യാർഥികളാണ്.
![]()
