റിയാദ്: മലപ്പുറം പെരിന്തല്‍മണ്ണ ആനമങ്ങാട് സ്വദേശി തയ്ക്കോട്ടിൽ വീട്ടിൽ ഉമ്മർ (64) റിയാദ് ആസ്റ്റർ സനദ് ഹോസ്പിറ്റലിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു.
ചെറിയ അസ്വസ്ഥത കാരണം ഇന്നെലെ ഹോസ്പിറ്റലിൽ ചികിൽത്സയിലായിരുന്നു. രോഗ വിവരം അറിഞ്ഞ് നാട്ടിൽ നിന്നും ഭാര്യയും ഏകമകളും ഇന്ന് എയർ ഇന്ത്യ എക്സ്പ്രസിൽ റിയാദിൽ എത്തീട്ടു ണ്ട്. അപ്പോഴാണ് മരണപ്പെട്ട വിവരം കുടുംബം അറിയുന്നത്.
പിതാവ്:മൊയ്തീൻ കുട്ടി. മാതാവ്: ഫാത്തിമ.
ഭാര്യ: ഹലീമ.
മകൾ: നദ ഫാത്തിമ
നടപടി ക്രമങ്ങളുമായി സഹോദരൻ അസ്ക്കർ അലിയെ സഹായിക്കാൻ റിയാദ് കെഎംസിസി വെൽഫെയർ വിംഗ് നേതാക്കളായ റഫീഖ് പുല്ലൂർ, റിയാസ് തിരൂർക്കാട്,റഫീഖ് ചെറുമുക്ക്, ഷെബീർ കളത്തിൽ, ബുഷീർ എന്നിവർ രംഗത്തുണ്ട്.
![]()
