ജിദ്ദ :കൊണ്ടോട്ടി മേലങ്ങാടിയിലെ ജിദ്ദയിലെ പ്രവാസി കൂട്ടായ്മയായ മേലങ്ങാടി വെല്‍ഫയര്‍ അസോസിയേഷന് (മേവ) പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. 2024-26 കാലയളവിലേക്കുള്ള പുതിയ കമ്മറ്റിയില്‍ ചുള്ളിയന്‍ ബഷീര്‍ (പ്രസിഡണ്ട്), സലീം മധുവായി (ജനറല്‍ സെക്രട്ടറി), ഫൈറൂസ് കെ.കെ (ട്രഷറര്‍) എന്നിവരാണ് പ്രധാന ഭാരവാഹികള്‍. ചുള്ളിയന്‍ റഷീദ്, ആലങ്ങാടന്‍ നൗഷാദ് എന്നിവരെ വൈസ് പ്രസിഡന്റുമാരായും, ഗഫൂര്‍ പുതിയകത്ത്, ബഷീര്‍ കൊമ്മേരി എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. കൂടാതെ അഷ്റഫ് പയനിപ്പറമ്പന്, ഇര്‍ഷാദ് കളത്തിങ്ങല്‍ എന്നിവരെ വെല്‍ഫയര്‍ വിഭാഗം കോഡിനേറ്റര്‍മാരായും, മൊഹസിന്‍ കെ, റയീസ് കെ, സല്മാന് പി എന്നിവരെ യൂത്ത് വിംങ് കോഡിനേറ്റര്‍മാരായും തെരഞ്ഞെടുത്തു. ഇവരുള്‍പ്പെടെ ജിദ്ദയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇരുപത് അംഗങ്ങളെയാണ് പുതിയ കമ്മറ്റിയിലേക്ക് തെരഞ്ഞെടുത്തത്.
സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കുന്നതിന്റെ ഭാഗമായി വനിതാ വിംഗും, യൂത്ത് വിംഗും രൂപീകരിച്ചു. ജിദ്ദയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡണ്ട് കബീര്‍ കൊണ്ടോട്ടി തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്കി.
![]()
