റിയാദ് : റിയാദ് ഒതുക്കുങ്ങൽ പഞ്ചായത്ത് കെഎംസിസി ‘പടർപ്പ് 2024 ‘ ക്യാമ്പയിന്റെ ഭാഗമായി ‘IGNITE’ പ്രവർത്തക സംഗമം സംഘടിപ്പിച്ചു. റുമയിൽ നടന്ന പ്രവർത്തക സംഗമം
വേങ്ങര നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയും വ്യവസായിയുമായ പി കെ അലി അക്ബർ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ഷബീർ അലി ജാസ് അധ്യക്ഷത വഹിച്ചു.
സൗദി കെ എം സി സി നാഷണൽ കമ്മിറ്റി സെക്രട്ടെറിയേറ്റ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് വേങ്ങരക്കുള്ള പഞ്ചായത്ത് കെഎംസിസിയുടെ ഉപഹാരം ഭാരവാഹികൾ കൈമാറി. റിയാദ് മലപ്പുറം ജില്ല കെഎംസിസി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്നുള്ള റുമ കെ എം സി സി പ്രവർത്തകരുടെ സ്നേഹാദരം ഇ എ മജീദ് സമ്മാനിച്ചു. ജില്ലാ കമ്മിറ്റി ചെയർമാൻ ഷാഫി മാസ്റ്റർ ചിറ്റത്തുപാറ മുഖ്യ പ്രഭാഷണം നിർവഹിച്ചു.
മണ്ഡലം കമ്മിറ്റി ആക്റ്റിംഗ് പ്രസിഡന്റ് മുഷ്ത്താഖ് വേങ്ങര, ആക്റ്റിംഗ് ജനറൽ സെക്രട്ടറി നൗഷാദ് പി ടി, മണ്ഡലം ട്രഷറർ സഫീർ എം ആട്ടീരി , മണ്ഡലം വൈസ് പ്രസിഡന്റ് അഷ്റഫ് കെകെ ആട്ടീരി,സഹീർ കോട്ടക്കൽ, മുജീബ് കെ കെ, ഷറഫു പൂക്കോട്ടൂർ, ലത്തീഫ് ഉള്ളാടഞ്ചേരി, നിയാസ്. എം കെ ആശംസകളർപ്പിച്ചു സംസാരിച്ചു.
റുമായിലെ സഹ പ്രവർത്തകർക്കുള്ള ഒതുക്കുങ്ങൽ പഞ്ചായത്ത് കെ എം സി സി യു ടെ സ്നേഹോപഹാരം പി കെ അലി അക്ബർ സാഹിബ് സമ്മാനിച്ചു
മലപ്പുറം ജില്ല കെ എം സി യുടെ The Voyage ചന്ദ്രിക പ്രചാരണ ക്യാമ്പയിൻ കെ കെ മുജീബിനെ വരിക്കാരനായി ചേർത്ത് കൊണ്ട് പി ഫസൽ റഹ്മാൻ നിർവഹിച്ചു.
ജനറൽ സെക്രട്ടറി അഷ്റഫ് കുരുണിയൻ സ്വാഗതവും വൈസ് പ്രസിഡന്റ് അനീസ് എൻ പി നന്ദിയും പറഞ്ഞു.
ഇ. മരക്കാർ, എ.കെ മുഹമ്മദ്,എ മുസ്തഫ, കെ കെ സലീം,പി ശിഹാബ്, പി ജാഫർ, എ കെ സമീർ , എ പി സലീം, കെ ഉനൈസ് തുടങ്ങിയവർ നേതൃത്വം നൽകി.
![]()
