ഇടുക്കി :പതിനാറാംകണ്ടം ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റും കൊമേഴ്സ് ക്ലബ്ബും സംയുക്തമായി നടത്തുന്ന വിദ്യാലയ വിപണി ആരംഭമായി. വിപണന തന്ത്രങ്ങളും വിഷരഹിത ഉത്പന്നങ്ങളും നേരിട്ടറിയാനും അനുഭവിക്കാനും കുട്ടികളിൽ കൃഷിയോടുള്ള താല്പര്യം കൂട്ടാനും പറ്റുന്ന തരത്തിലുള്ള വിപണിയാണ് സ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഒരുക്കുന്നത്.
കുട്ടികളുടെ വീട്ടിൽ ഉത്പാദിപ്പിക്കുന്ന വിഭവങ്ങളാണ് വിപണിയിലുളളത്. പരസ്യം, ലേലം തുടങ്ങി വിവിധ മാർക്കറ്റ് ശൈലികളാണ് പ്രയോഗിക്കുന്നത്. വാണിജ്യതന്ത്രങ്ങളുടെ തത്ത്വങ്ങൾ അദ്ധ്യാപകർ പരിശീലിപ്പിക്കും. ലാഭം നാഷണൽ സർവ്വീസ് സ്കീം ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും. വിപണിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസും വൈസ് പ്രിൻസിപ്പാളുമായ ഷീന സി തോമസ് നിർവഹിച്ചു.പ്രിൻസിപ്പൽ വിനോദ് എം എസ് , പ്രോഗ്രാം ഓഫീസർ ശ്രുതി.എസ്, കൊമേഴ്സ് വിഭാഗം മേധാവി രാജൻ തോമസ്, അദ്ധ്യാപകരായ ഷൈജു. കെ.ആർ, രാജേന്ദ്രകുമാർ.വി സി , അദ്ധ്യാപക വിദ്യാർത്ഥികളായ സുധീഷ്. പി.എസ് , പ്രിറ്റി മാത്യു എന്നിവർ സംഘാടനത്തിൽ പങ്കാളികളായി. വിപണിയുടെ അനുബന്ധമായി നടത്തിയ വിവിധ മത്സര വിജയികൾക്ക് സമ്മാന വിതരണവും നടത്തി.
![]()
