തിരുവനന്തപുരം: സംസ്ഥാനത്ത് 15 പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് . രണ്ടുപേർ രോഗം മുക്തരായി ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ ഏഴ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ ഒരാൾ ജൂലൈ ഇരുപത്തിമൂന്നാം തീയതി മരിച്ചു. 6 പേർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. രണ്ടുപേർക്ക് രോഗം സംശയിക്കുന്നതായും ഇവരുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനകൾ നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു.നിലവിൽ ചികിത്സയിലുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണ് 6 പേരിൽ 5 പേരും കുളവുമായി ബന്ധമുള്ളവരാണെന്നും ഒരാൾ ആ പ്രദേശത്ത് ഉള്ള ആളല്ലെന്നും മന്ത്രി പറഞ്ഞു. ഇതിൽ കൂടുതൽ പഠനം നടക്കുകയാണെന്നും സാധ്യമായ എല്ലാ കാര്യങ്ങളും ഈ രോഗത്തിനെതിരെ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
![]()
