പാരീസ്: ഒളിംപിക്സ് ചരിത്രത്തില്‍ ഇന്ത്യയുടെ കറുത്ത ദിനങ്ങളിലൊന്നായി മാറിയിക്കുകയാണ് ഇന്നത്തെ ദിവസം. കാരണം രാജ്യത്തിന്റെ പ്രാര്‍ഥനകളുമായി ഗുസ്തിയില്‍ ഇന്ത്യക്കായി സ്വര്‍ണ മെഡല്‍ പോരാടത്തിനു ഇറങ്ങാന്‍ തയ്യാറെടുക്കവെയാണ് വനിതാ താരം വിനേഷ് ഫോഗട്ട് എല്ലാവരെയും ഒരുപോലെ ഞെട്ടിച്ച് അയോഗ്യയാക്കപ്പെട്ടിരിക്കുന്നത്. ഭാര പരിശോധനയില്‍ 100 ഗ്രാം അമിത ഭാരമുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് താരത്തിനു ഫൈനലില്‍ ഇറങ്ങാന്‍ സാധിക്കാതെ പോയത്. ഇതോടെ സ്വര്‍ണ മെഡല്‍ മാത്രമല്ല, തോറ്റാല്‍ ലഭിക്കേണ്ടിയിരുന്ന വെള്ളിയും താരത്തിനും ഇന്ത്യക്കും നഷ്ടമായിരിക്കുകയാണ്.മിന്നുന്ന ഫോമില്‍ കുതിക്കുകയായിരുന്ന വിനേഷ് ഇത്തവണ രാജ്യത്തിന്റെ ആദ്യത്തെ സ്വര്‍ണമെഡല്‍ ജേതാവ് ആവുമെന്നായിരുന്നു എല്ലാവരും ഉറച്ചു വിശ്വസിച്ചത്. അതിനിടെയാണ് നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ അവര്‍ അയോഗ്യയാക്കപ്പെട്ടത്. 50 കിഗ്രാം വിഭാഗത്തിലാണ് ഫൈനലില്‍ വിനേഷ് മല്‍സരിക്കാനിരുന്നത്. പക്ഷെ ഫൈനല്‍ ദിനമായ ഇന്നു നടത്തിയ ഭാരപരിശോധനയില്‍ താരം 50 കിഗ്രാമിനേക്കാള്‍ 100 ഗ്രാം കൂടുതലുള്ളതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് ഈയിനത്തില്‍ മല്‍സരിക്കുന്നതില്‍ നിന്നും വിനേഷിനെ അയോഗ്യയാക്കിയത്.വിനേഷിന്റെ മെഡല്‍ നഷ്ടവും അയോഗ്യതയും രാജ്യത്തെ കായിക പ്രേമികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്. അവിശ്വസനീയമെന്നാണ് പലരും ഇതിനോടു സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. ഇതിനു പിന്നില്‍ വലിയ ഗൂഢാലോചനയാണ് നടന്നിട്ടുള്ളതെന്നും ചിലര്‍ ആരോപിക്കുന്നു.
![]()
