ഡൽഹി :ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.വി.തോമസിന്റെ ഭാര്യ ഷേര്‍ളി തോമസ് (77) അന്തരിച്ചു.
വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയിലായിരുന്നു മരണം.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുവരെ തോപ്പുംപടിയിലെ വീട്ടിലെ പൊതുദർശനത്തിനുശേഷം കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ സംസ്കാരം നടത്തും.
ആദരാഞ്ജലി അർപ്പിക്കാൻ എത്തുന്നവർ റീത്തും ബൊക്കെയും ഒഴിവാക്കണമെന്ന് പ്രൊഫ. തോമസും മക്കളും അഭ്യർത്ഥിച്ചു.
![]()
