തിരുവനന്തപുരം: ആറ്റിങ്ങല്‍ എം.എല്‍.എ ഒ.എസ് അംബികയുടെ മകന് വിനീത് (34) വാഹനാപകടത്തിൽ മരിച്ചു .ഞായറാഴ്ച പുലര്‍ച്ചെ 5.30ന് പള്ളിപ്പുറം മുഴിത്തിരിയാവട്ടത്താണ് കാറും ബൈക്കും കൂട്ടിയിടിച്ച് ആണ് അപകടം ഉണ്ടായത്.വര്‍ക്കലയില്‍നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോയ കാറും എതിര്‍ദിശയില്‍ വിനീതും സുഹൃത്തും സഞ്ചരിച്ച ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. സുഹൃത്തായ അക്ഷയ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇടയ്ക്കോട് ലോക്കല്‍ കമ്മിറ്റിയംഗമായ വിനീത് സഹകരണസംഘം ഉദ്യോഗസ്ഥനാണ്. പിതാവ് കെ.വാരിജാക്ഷന്‍ സി.പി.എം. ആറ്റിങ്ങല്‍ ഏരിയ കമ്മിറ്റി അംഗവും സഹോദരന് വിനീഷ് സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗവുമാണ്.
![]()
