ജിദ്ദ: വയനാട്ടിലെ ഉരുള്‍ പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവർക്ക് കേരളം മുഴുവൻ സഹായ ഹസ്തവുമായി നിക്കുമ്പോൾ ജിദ്ദ ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മറ്റിയും ഒപ്പം. വീട് നഷ്ട്പ്പെട്ട ഒരു കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഹുസൈന് ചുള്ളിയോട് അധ്യക്ഷത വഹിച്ചു. വീടിന്റെ നിര്‍മ്മാണ ഫണ്ടിലേക്ക് ആദ്യ ഗഡു ജിദ്ദയിലെ വ്യവസായ യുവ സംരഭകന് അബ്ദുല്‍ അസീസ് ലാക്കല്‍ ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മറ്റി ഓഫീസില്‍ നടന്ന ഭാരവാഹികളുടെ യോഗത്തില്‍ വെച്ച് കൈമാറി. മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന വയനാട് വിഭവ സമാഹരണത്തിലേക്ക് സഹായം നല്കുവാനും തീരുമാനിച്ചു. സ്വാതന്ത്ര്യ ദിനത്തില്‍ രക്തദാന കാമ്പയിന് സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
അസീസ് ലാക്കല്‍, ഫിറോസ് പോരൂര്‍, അലവിഹാജി, യുഎം. ഹുസൈന് മലപ്പുറം, ഇപി മുഹമ്മദലി, ഷിബു കാളികാവ്, എംടി ഗഫൂര്‍, അബ്ദുറഹ്മാന് വേങ്ങര, ഗഫൂര്‍ വണ്ടൂര്‍, കമാല്‍ കളപ്പാടന്‍, സാജു റിയാസ് എന്നിവര്‍ സംസാരിച്ചു. ഇസ്മയില്‍ കൂരിപ്പൊയില്‍ സ്വാഗതവും ഫൈസല്‍ മക്കരപ്പറമ്പ് നന്ദിയും പറഞ്ഞു.
![]()
