ദമാം: ദമാം നവോദയ സാംസ്കാരിക വേദിയുടെ ചികിത്സാ സഹായം നൈയ്തല്ലൂര്‍ സ്വദേശിയും ദമാം നവോദയ തുക്ക്ബ ഏരിയയിലെ സുബേക്ക യൂണിറ്റ് മെമ്പറുമായ പ്രമോദിന് പൊന്നാനി എം എല്‍ എ പി നന്ദകുമാര്‍ കൈമാറി. ചടങ്ങില്‍ സിപിഎം ഏരിയ സെക്രട്ടറി സിപി മുഹമ്മദ് കുഞ്ഞി, ഏരിയ കമ്മിറ്റിയംഗം രജീഷ് ഊപ്പാല, എല്‍സി സെക്രട്ടറി എ അബ്ദുറഹിമാന് മാസ്റ്റര്‍, എല്‍സി അംഗം കെസി താമി, നഗരസഭ കൗണ്‍സിലര്‍ ഷാഹുല്‍ ഹമീദ്, പ്രവാസി സംഘം ജില്ല എക്സിക്യുട്ടിവ് അഡ്വ: എംകെ സുരേഷ് ബാബു, നവോദയ കേന്ദ്ര കമ്മിറ്റി ജോ : സെക്രട്ടി നൗഫല്‍ വെളിയങ്കോട്, കേന്ദ്ര കമ്മറ്റിയംഗം ഷബീര്‍ കിഴിക്കര, എ സക്കരിയ, എം മുസ്തഫ, സക്കീര്‍ എന്നിവര്‍ സംബന്ധിച്ചു.
![]()
