റിയാദ്: വയനാട് പ്രകൃതിക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്നവരെ ചേർത്ത് പിടിക്കാനും സാന്ത്വനം നൽകാനും ഐ എൻ എൽ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം ഐ എം സി സി സൗദി നാഷണൽ എക്സിക്യൂട്ടീവ് കമ്മീറ്റി ഓൺലൈനിലൂടെ ചേർന്ന് പദ്ധതിക്ക് രൂപം നൽകിയതായി ഭാരവാഹികൾ അറിയിച്ചു. സൈനുദ്ദീൻ അമാനിയുടെ പ്രാർഥനയോടെ ആരംഭിച്ച യോഗത്തിന് നാഷണൽ കമ്മറ്റി പ്രസിഡൻ്റ് സഈദ് കള്ളിയത്ത് അദ്യക്ഷത വഹിച്ചു.വയനാട് ആശ്വാസ ഫണ്ട് സഈദ് കള്ളിയത്ത് ഉത്ഘാടനം ചെയ്തു.സൈനുദ്ദീൻ അമാനി, ഇസ്ഹാഖ് തയ്യിൽ ,മുഹമ്മദ് ഗസ്നി വട്ടക്കിണർ, റാശിദ് കോട്ടപ്പുറം,അഫ്സൽ കാട്ടാമ്പള്ളി ,അബ്ബാസ് ബേക്കൽ, ശിഹാബ് വടകര, ഇർഷാദ് കളനാട്, സജിമോൻ തൈപ്പറമ്പിൽ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ഹനീഫ് അറബി സ്വാഗതം പറഞ്ഞു.ഐ എം സി സി ഹജ്ജ് വളണ്ടിയർ ക്യാപ്റ്റർ സജിമോൻ തൈപ്പറമ്പിനെയും വളണ്ടിയർമാരെയും അഭിനന്ദിച്ചു.

![]()
