ദമാം :മികച്ച ആരോഗ്യ പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിച്ചതിന്റെ അംഗീകാരമായി സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രധാന നഗരമായ അൽഖോബാറിനെ ‘ആരോഗ്യ നഗര’മായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) തിരഞ്ഞെടുത്തു.ലോകാരോഗ്യ സംഘടനയുടെ നിയമങ്ങൾക്ക് അനുസൃതമായി ടൂറിസം വിനോദം, ആരോഗ്യം എന്നീ കാര്യങ്ങളിൽ മികവ് പുലർത്താൻ ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും പൂർത്തീകരിച്ചതിന്റെ ഫലമായാണ് ഈ അംഗീകാരം ലഭിച്ചത്.ആരോഗ്യത്തിന്റെയും വികസനത്തിന്റെയും നിർണായക ഘടകങ്ങളുമായി ഇടപഴകുന്നതിനും ആരോഗ്യനഗരങ്ങളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും ആവശ്യകതകളും നിറവേറ്റുന്നതിനും സാമൂഹിക പങ്കാളിത്തവും മേഖലകൾ തമ്മിലുള്ള സഹകരണം കൈവരിക്കുന്നതിനും അംഗീകാരമാണിത് കിഴക്കൻ പ്രവിശ്യാ മേയർ എൻ.ജി. ഫഹദ് അൽ ജുബൈർ പറഞ്ഞു
![]()
