ന്യൂഡൽഹി :നീറ്റ് പി.ജി എക്സാം സെൻ്റർ കേരളത്തിൽ തന്നെ അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയെ കണ്ട് കേരളത്തിൽ നിന്നുള്ള എം പി മാർ.
കേരളത്തിലെ ആയിരക്കണക്കിന് ഡോക്ടേർസിന് നീറ്റ് പി.ജി പരീക്ഷ സെൻ്ററായി ആന്ധ്ര ഉൾപ്പടെ വിവിധ സംസ്ഥാനങ്ങൾ അനുവദിച്ച തീരുമാനം റദ്ദാക്കി കേരളത്തിൽ തന്നെ സെൻ്ററുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ എം.പി മാർ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നഡ്ഡയെ കണ്ടു.
യാത്ര ചെയ്യാനുള്ള ചിലവുകൾ, താമസ സൗകര്യം കണ്ടെത്താനുള്ള ബുദ്ധിമുട്ടുകൾ, ട്രെയിനിൽ ആണെങ്കിൽ ടിക്കറ്റ് ലഭ്യമാവാത്ത സാഹചര്യം, നാലാമത്തെ ഓപ്ഷൻ ആന്ധ്ര മാത്രമായത് ,മേൽ സാഹചര്യങ്ങളിൽ പരീക്ഷാർത്ഥികൾ നേരിടേണ്ടി വരുന്ന മാനസിക സമ്മർദ്ദ മുൾപ്പടെയുളള കാര്യങ്ങൾ മന്ത്രിയെ അറിയിച്ചു.
തീരുമാനം പുന:പരിശോധിക്കുന്നത് ഗൗവരവമായി പരിഗണിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ടെന്നു ഷാഫി പറമ്പിൽ എം പി പറഞ്ഞു.
![]()
