ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ സഹോദരങ്ങളുടെ ആത്മ ശാന്തിക്കായി
പ്രാർത്ഥന സംഗമം സംഘടിപ്പിച്ചു.ആർ കെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടന്ന ചടങ്ങിൽ നൂറുക്കണക്കിന് പേർ ഒത്തുകൂടി.
ഡൽഹിയിലും എൻ സി ആർ മേഖലകളിലുമുള്ള വിവിധ മലയാളി സംഘടനകളുടെ ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു.
ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ രഘുനാഥ് അധ്യക്ഷത വഹിച്ചു. ഡിഎംഎ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ സ്വാഗതം പറഞ്ഞു. ബാബു പണിക്കർ, ജോർജ്ജ് കള്ളിവയലിൽ, അഡ്വ ദീപ ജോസഫ്, ജി ശിവശങ്കരൻ, ജയരാജ് നായർ, സത്യബാലൻ, കെവി ആന്റണി, അൽഹാൻ, ഷംസുദിൻ, അജിത് മഴുവാഞ്ചേരി, കെ ജി രഘുനാഥൻ നായർ, സി കേശവൻ കുട്ടി, കല്ലറ മനോജ്, സജി പി രാജ്, സവിതാ നാരായണൻ, പിരിയാട്ട് രവീന്ദ്രൻ, തമ്പി ജോർജ്ജ്, പ്രിൻസ് പി പി, ഫിലിപ്പ്, സുരേഷ് നായർ തുടങ്ങിയവർ പ്രസംഗിച്ചു
![]()
