ഡല്‍ഹി: വയനാട് ദുരന്തത്തില്‍ മരണം 157 ആയി. ഉറ്റവരെ തിരഞ്ഞ് ആരും നിലമ്പൂരിലേക്ക് പോകേണ്ടതില്ല. നിലമ്പൂരിലുള്ള മൃതദേഹങ്ങള്‍ ഉച്ചയോടെ മേപ്പാടിയിലെത്തിക്കും. ഫ്രീസര്‍ ഉള്ള 38 ആംബുലന്‍സുകള്‍ തയ്യാറെന്ന് റവന്യൂ മന്ത്രി കെ രാജന് അറിയിച്ചു.
വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് എം പിമാരായ ബെന്നി ബഹനാന്, ഹൈബി ഈഡന് എന്നിവര്‍ ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി.
അതെസമയം ഏഴിമല നാവിക അക്കാദമിയിലെ 60 അംഗ സംഘം രക്ഷാപ്രവര്‍ത്തനത്തിന് ചൂരല്‍മലയിലെത്തി. ലെഫ്റ്റനന്റ് കമാന്‍ഡന്റ് ആഷിര്‍വാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. 45 നാവികര്‍ , അഞ്ച് ഓഫീസര്‍മാര്‍, 6 ഫയര്‍ ഗാര്‍ഡ്സ് ഒരു ഡോക്ടര്‍ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.
മലപ്പുറത്തും വയനാട്ടിലുമായി ആശുപത്രിയില്‍ കഴിയുന്നത് 204 പേരെന്നാണ് റിപ്പോര്‍ട്ട്. 191 പേരെയാണ് ദുരന്തത്തില്‍ പരുക്കേറ്റ് ആശുപത്രിയിലെത്തിച്ചത്. 101 മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം ഇതുവരെ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ആദ്യ ദിനം മോശം കാലാവസ്ഥ മൂലം താല്‍ക്കാലികമായി നിര്‍ത്തിവച്ച രക്ഷാദൗത്യം സൈന്യം രണ്ടാംദിനമായ ഇന്ന് രാവിലെ ആരംഭിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് തിരച്ചില്‍ നടത്താന്‍ കൂടുതല്‍ സൈന്യം രംഗത്തെത്തി. ചൂരല്‍മലയില്‍ നാലു സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം തിരിച്ചല്‍ നടത്തുന്നത്. അഗ്നിശമനസേനാംഗ ങ്ങളും തിരച്ചില്‍ നടത്തും.
ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ട മുണ്ടക്കൈയിലേക്കും തിരച്ചിലിനായി രാവിലെ സൈന്യ മെത്തും. മുണ്ടക്കൈയില്‍ കുടുങ്ങിയ ഏതാണ്ട് അഞ്ഞൂറോളം പേരെ താല്‍ക്കാലിക പാലമുണ്ടാക്കി സൈന്യം രക്ഷപ്പെടുത്തി. ഹാരിസണ്‍ പ്ലാന്റേഷനില്‍ കുടുങ്ങിയ തൊഴിലാളികളെയും രക്ഷപ്പെടുത്തി. മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലെ 200 ലേറെ വീടുകള്‍ മലവെള്ളപ്പാച്ചില്‍ ഒലിച്ചുപോയി.
സൈന്യം, എൻഡിആർഎഫ്, അഗ്നിരക്ഷാസേന, ആരോഗ്യപ്രവർത്തകർ എന്നിവരുടെ സംഘങ്ങളാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്. ഇവർക്കൊപ്പം പൊലീസ്, വനംവകുപ്പ്, സന്നദ്ധസംഘടനകൾ, നാട്ടുകാർ എന്നിവരുമുണ്ട്. കാലാവസ്ഥ അനുകൂലമെങ്കിൽ ഹെലികോപ്റ്ററും എത്തിക്കും. നിലമ്പൂരിലെ ചാലിയാർ പുഴയിലും തിരച്ചിൽ തുടരും. മുണ്ടക്കൈ ഭാഗത്ത് 50-ലധികം വീടുകൾ തകർന്നിട്ടുണ്ട്. നിരവധിയാളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് നാട്ടുകാർ വ്യക്തമാക്കുന്നത്.
മുണ്ടക്കൈയിലെ താൽക്കാലിക പാലത്തിന്റെ നിർമ്മാണം ഉച്ചയ്ക്ക് ആരംഭിക്കും. താൽക്കാലിക പാലത്തിന്റെ ഭാഗങ്ങൾ കരമാർഗവും ഹെലികോപ്റ്ററിലും എത്തിക്കുമെന്ന് റവന്യു മന്ത്രി കെ.രാജൻ പറഞ്ഞു. 85 അടി നീളമുള്ള പാലമാണ് നിർമ്മിക്കുക. ചെറിയ മണ്ണുമാന്തിയന്ത്രത്തിന് ഉൾപ്പെടെ ഇതുവഴി പോകാൻ സാധിക്കും.
![]()
