തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും ദുരിതവും നഷ്ടവും വിതച്ച് ഉണ്ടായ വയനാട്ടിലെ ഉരുൾപൊട്ടൽ ആ പ്രദേശങ്ങളെ ദുരന്ത ഭൂമിയാക്കി മാറ്റി.നാടിനെ നടുക്കിയ ഉരുൾപൊട്ടലിൽ മരണം വര്‍ധിക്കുന്നു. ഈ സാഹചര്യത്തിൽ നമ്മൾ കൂടുതൽ സുരക്ഷിതമായി ഇറക്കാനാണ് ശ്രമിക്കേണ്ടത്. അനാവശ്യമായി പ്രകൃതി ദുരന്തമുണ്ടായ സ്ഥലങ്ങളിലേക്ക് കാഴ്ചകൾ കാണാനും പകർത്താനും വേണ്ടി ആരും പോകരുതെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവയ്ക്കാനും യാത്രകൾക്കും മറ്റുമായി ആളുകൾ പോകുന്നത് പോലീസുകാരുടെ നിലവിലെ രക്ഷാപ്രവർത്തനത്തെ ബാധിക്കും.
വയനാട്ടിലെ മുണ്ടക്കൈയിൽ ഉരുൾ പൊട്ടി വൻ ദുരന്തമുണ്ടായ പശ്ചാത്തലത്തിലാണ് പൊലീസിന്റെ അഭ്യർത്ഥന.
![]()
