ഇടുക്കി : ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ഇടുക്കി ജില്ലാ പോലീസ് ഫാമിലി കൗൺസിലിംഗ് സെന്ററും സിയോൺ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി ഹൈസ്കൂൾ കുട്ടികൾക്കായി നടത്തിയ കവിതാരചനാ മത്സരത്തിൽ കല്ലാർ ജി എച്ഛ് എസ് എസ് ലെ ഒൻപതാം ക്ളാസ് വിദ്യാർത്ഥിനി ആയിഷ ഫർഹ റ്റി ആർ ഒന്നാം സ്ഥാനത്തെത്തി.

നെടുംകണ്ടം പോലീസ് സ്റ്റേഷൻ എസ് എച്ഛ് ഒ ജെർലിൻ വി സ്കറിയ മെമെന്റോ നൽകി ആദരിച്ചു. നിരവധി കവിതകളും കഥകളും രചിച്ചിട്ടുള്ള ആയിഷ പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്ന കുട്ടിയാണ്.
മുൻ പ്രവാസിയും മാധ്യമ പ്രവർത്തകനുമായ റഷീദ് ഖാസിമിയുടെയും സ്കൂൾ അധ്യാപിക ഹസീനയുടെയും മൂത്ത പുത്രിയാണ്.
ഫാത്തിമ ഫിദ, ആമിന ഫയ്സ, അല്‍ അമീൻ സഹോദരങ്ങൾ.
![]()
