ഷാർജ : ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ വനിതാ വേദി ഉപസമിതിയുടെ പ്രവർത്തനം എഴുത്തുകാരി ജിൽന ജന്നത്ത്
ഉദ്ഘാടനം ചെയ്തു. “അതി ജീവനത്തിന്റെ പെൺവഴികൾ” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. അസോസിയേഷൻ ആക്ടിങ്
പ്രസിഡൻ്റ് പ്രദീപ് നെന്മാറ അധ്യക്ഷത വഹിച്ചു. ട്രഷറർ ഷാജി ജോൺ, ജോയിൻറ് ജനറൽ സെക്രട്ടറി ജിബി ബേബി,
ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത്, വനിതാവേദി കോ ഓഡിനേറ്റർ മുഹമ്മദ് അബൂബക്കർ, കൺവീനർ ലത വാര്യർ എന്നിവർ പങ്കെടുത്തു
![]()
