പാരിസ്: പാരിസ് ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ത്തന്നെ പ്രതീക്ഷ. വനിതകളുടെ ടീം വിഭാഗം അമ്പെയ്ത്തില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. അങ്കിത ഭഗത്ത് 666 പോയിന്റും ഭജന്‍ കൗര്‍ 659 പോയിന്റും ദീപികാ കുമാരി 658 പോയിന്റും നേടി ആകെ 1983 പോയിന്റോടെ നാലാം സ്ഥാനക്കാരായാണ് ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നത്.
ഫൈനല്‍ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ നാലാം സീഡായി. അങ്കിതാ ഭഗത്ത് 666 പോയിന്റോടെ 11ാം സ്ഥാനത്തും ഭജന്‍ 659 പോയിന്റോടെ 22ാം സ്ഥാനത്തും ദീപിക 658 പോയിന്റോടെ 23ാം സ്ഥാനത്തുമായിരുന്നു. ഇതോടെ 1983 പോയിന്റോടെ നാലാം സ്ഥാനക്കാരായി ഇന്ത്യ വനിതാ ടീം ഇനം പൂര്‍ത്തിയാക്കി. ഇതോടെ ക്വാര്‍ട്ടര്‍ ഫൈനലിലും കടന്നു.
![]()
