ജിദ്ദ :നാടിൻറെ സമ്പൽവ്യവസ്ഥക്കു താങ്ങായ പ്രവാസി സമൂഹത്തെ പൂർണ്ണമായും അവഗണിച്ച കേന്ദ്രസർക്കാർ ബജറ്റ് കേരളത്തിന് ന്യായമായും അർഹമായും ലഭിക്കേണ്ട വിഹിതവും പദ്ധതികളും അനുവദിക്കാതിരുന്നത് പ്രതിഷേധാർഹമാണെന്ന് ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
നരേന്ദ്ര മോഡി സർക്കാറിന്റെ നിലനിൽപ്പിനായി ബിഹാറിനും ആന്ധ്രക്കും വാരിക്കോരി കൊടുക്കുകയും മറ്റു സംസ്ഥാനങ്ങളോട് വിവേചനം കാണിക്കുകയും ചെയ്തതിലൂടെ ബജറ്റിന്റെ ഗൗരവം കളഞ്ഞുള്ള സങ്കുചിത രാഷ്ട്രീയം നിറഞ്ഞ കേവലം രാഷ്ട്രീയക്കസർത്തായി ബജറ്റ് ചുരുങ്ങി എന്നും ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി അഭിപ്രായപ്പെട്ടു
![]()
