കായംകുളം : ജൂലൈ 27 നു കായംകുളത്തു സംഘടിപ്പിക്കുന്ന കേരള പോലീസ് അസോസിയേഷന്റെ 38-മത് ആലപ്പുഴ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കായംകുളം ഗവ. വനിതാ പോളിടെക്നിക്കിൽ വെച്ച് സൈബർ സുരക്ഷയെ സംബന്ധിച്ച് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ബോധവൽക്കരണ ക്ലാസ്സ് ഗവ.വനിത പോളിടെക്നിക് പ്രിൻസിപ്പൽ ബിന്ദു രാജ് ഉത്ഘാടനം ചെയ്തു. പോലീസ് സബ്ബ് ഇൻസ്പെക്ടറും സൈബർ വിദഗ്ധനുമായ ശ്യാംകുമാർ.എസ് ക്ലാസ്സ് എടുത്തു .കേരള പോലീസ് അസോസിയേഷൻ ജില്ലാ ജോ. സെക്രട്ടറി റജികുമാർ .ആർ.അധ്യക്ഷൻ ആയ ചടങ്ങിൽ കെ പി എ ജില്ലാ സെക്രട്ടറി സന്തോഷ്. എസ്സ് സ്വാഗതം ആശംസിച്ചു. കായംകുളം പോലീസ് സബ്ബ് ഇൻസ്പെക്ടർ എസ്.സുരേഷ്, ജില്ലാ സമ്മേളന സ്വാഗത സംഘം ചെയർമാൻ അരുൺകൃഷ്ണൻ, കൺവീനർ ഇക്ബാൽ, പോലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം സുനിൽകുമാർ എന്നിവർ പങ്കെടുത്തു.
![]()
