കുവൈറ്റ്: കുവൈറ്റില്‍ നിന്ന് സൗദിയിലേക്കുള്ള യാത്രക്കാരെയും ചരക്കു നീക്കങ്ങളുടെയും ഗതാഗതം ലക്ഷ്യമിട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള റെയില്‍വേ ലിങ്ക് പദ്ധതിയുടെ സാമ്പത്തിക, സാങ്കേതിക, സാമൂഹിക സാധ്യതാ പഠനത്തിന്റെ ഫലങ്ങള്‍ കുവൈറ്റും സൗദി അറേബ്യയും തമ്മിലുള്ള പ്രോജക്ട് മാനേജ്മെന്റ് കമ്മിറ്റി അംഗീകരിച്ചു.
ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഉടന്‍ തന്നെ ‘പ്രാരംഭ രൂപകല്പന’ പദ്ധതി ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നു സര്‍ക്കാര്‍ വെളിപ്പെടുത്തി.
പദ്ധതിയുടെ യഥാര്‍ത്ഥ നിര്‍വഹണം 2026-ല്‍ ആരംഭിക്കും. കുവൈത്തും സൗദി അറേബ്യയും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന പരസ്പര സന്ദര്‍ശനങ്ങളും വരാനിരിക്കുന്ന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന പരസ്പര മീറ്റിംഗുകളും പ്രോജക്റ്റ് സൈറ്റിലെ പരിശോധനകളും തുടരും .
പ്രതിദിനം 3,300 യാത്രക്കാരെ ആറ് റൗണ്ട് ട്രിപ്പുകളിലൂടെ റെയില്‍വെ കയറ്റുമെന്ന് പ്രതീക്ഷിക്കുന്നതായി ഉറവിടം സൂചിപ്പിച്ചു, ഒരു മണിക്കൂറും 40 മിനിറ്റും ആണ് യാത്ര ദൈർഖ്യം.
![]()
