റിയാദ് : ജി.എം.എഫ് ജനറൽ സെക്രട്ടറി ഷെഫീനക്കും,വൈസ് പ്രസിഡൻറ് ഡാനി ഞാറയ്ക്കലിനും യാത്രയയപ്പ് നൽകി.മലാസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിന് സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് ഷാജി മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു.ജി.എം.എഫ് സ്റ്റേറ്റ് പ്രസിഡൻ്റ് നൗഷാദ് ആലത്തൂർ മുഖ്യാഥിതി ആയിരുന്നു. ജി.സി.സി.ചെയർമാൻ റാഫി പാങ്ങോട്, കോർഡിനേറ്റർ പി.എസ്.കോയ, അഷറഫ് ചേലാമ്പ്ര, ടോം ചാമക്കാലയിൽ, സുബൈർ കുമ്മിൾ, നൂറുദീൻ, സജീർ ചിതറ , നസീർ കുമ്മിൾ, നൗഷാദ് പാലമലയിൽ, സിംന നൗഷാദ്, ഡാനി ഞാറയ്ക്കൽ, സനൽകുമാർ, ഉണ്ണി കൊല്ലം ,ഷാനവാസ്, സുഹറ, മുന്നാ തുടങ്ങിയവർ സംസാരിച്ചു. ഷാജി മഠത്തിൽ, റാഫി പാങ്ങോട്, നൗഷാദ് ആലത്തൂർ തുടങ്ങിയവർ ചേർന്ന് ഡാനിയേയും, ഷെഫീനയേയും ആദരിച്ചു.യോഗത്തിന് ഷെഫീന സ്വാഗതവും, ഷാജഹാൻ പാണ്ട നന്ദിയും പറഞ്ഞു.
![]()
