ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ മാവേലിക്കര ഐ.സി.ഡി.എസ് പരിധിയില്‍ ചെന്നിത്തല പഞ്ചായത്തിലെ വിവിധ അങ്കണ്‍വാടികളില്‍ ഹെല്‍പ്പര്‍ ഒഴിവുകാലിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടിയാണ് ഉത്തരവിറക്കിയത്. ചെന്നിത്തല പഞ്ചായത്തില്‍ സ്ഥിര താമസമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
18 മുതല്‍ 46 വയസ് വരെയാണ് പ്രായപരിധി. എസ്.സി, എസ്.ടിക്കാര്‍ക്ക് 49 വയസ് വരെ ഇളവുണ്ടാവും. പത്താം ക്ലാസ് പാസാവാത്തവര്ക്കാണ് അപേക്ഷിക്കാനാവുക. എഴുത്തും, വായനയും അറിഞ്ഞിരിക്കണം.
അപേക്ഷ ഫോമുകള്‍ മാവേലിക്കര ഐ.സി.ഡി.എസ് ഓഫീസിലും ചെന്നിത്തല പഞ്ചായത്ത് ഓഫീസിലും ചെന്നിത്തല പഞ്ചായത്ത് ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫോമുകള്‍ 2024 ജൂലൈ 31ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി പുതിയകാവ് മാവേലിക്കര ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന മാവേലിക്കര ഐ.സി.ഡി.എസ് ഓഫീസില്‍ നല്‍കണം.
![]()
