ദുബൈ:യു എ ഇ ഗോൾഡൻ വിസ സ്വന്തമാക്കി നടി മഞ്ജു പിള്ള. വിസാ നടപടികൾ പൂർത്തിയാക്കിയ സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് വെച്ച് സി ഇ ഒ ഇഖ്ബാൽ മാർക്കോണി മഞ്ജുവിന് വിസ കൈമാറി.10 വർഷത്തെ വിസയാണ് പതിച്ചിരിക്കുന്നത്.
നിരവധി സിനിമയിലൂടെയും സീരിലുകളിലൂടെയും ഹാസ്യ പരമ്പരകളിലൂടെയും മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് മഞ്ജു പിള്ള. സ്വഭാവ നടിയായും അമ്മ വേഷത്തിലുമൊക്കെ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും അംഗീകാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട് താരം.
![]()
