പൊന്നാനി:സംസ്ഥാനത്തെ ദുർബല ജനവിഭാഗങ്ങൾക്കും, രോഗങ്ങൾ കാരണം തകർന്ന് പോകുന്ന കുടുംബങ്ങൾക്കും പ്രത്യാശ നൽകിയ ഭരണാധികാരിയും ജന നേതാവുമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് പന്ത്രണ്ടാം വാർഡ് കോൺഗ്രസ് നൈതല്ലൂരിൽ നടത്തിയ അനുസ്മരണം അഭിപ്രായപ്പെട്ടു.കേരളത്തിന്റെ വികസനം യാഥാർത്ഥ്യമാക്കുവാൻ വൻ പദ്ധതികളായ കണ്ണൂർ എയർപോർട്ടും,കൊച്ചി മെട്രോയും, വിഴിഞ്ഞം തുറമുഖ പദ്ധതിയും ഒക്കെ നടപ്പാക്കാൻ കഴിഞ്ഞ ഉമ്മൻ ചാണ്ടി പാവങ്ങളെയും സാധാരണക്കാരെയും മുന്നിൽ കണ്ട് ഇരുപതോളം മെഡിക്കൽ കോളേജുകളും, കാരുണ്യ പദ്ധതിയും, നടപ്പിലാക്കൻ തയ്യാറായതും, നൂറോളം നിയങ്ങൾ ഭേദഗതി ചെയ്ത് നടപ്പിലാക്കാൻ തയ്യാറായതും ജനക്കൂട്ടത്തിനിടയിൽ ജീവിച്ചത് കൊണ്ടാണെന്നും സംസാരിച്ചവർ അനുസ്മരിച്ചു.
ഉമ്മൻ ചാണ്ടിയുടെ വിയോഗം രോഗങ്ങൾ കൊണ്ട് ദുരിതമനുഭവിക്കുന്നവർക്കും, രാഷ്ട്രിയ, സാമുഹ്യ, കാരുണ്യ രംഗങ്ങളിൽ പ്രവർത്തിക്കുന്ന പൊതു പ്രവർത്തകർക്കും വലിയ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഇന്ത്യക്ക് അകത്തും പുറത്തുമുള്ള പ്രവാസി മലയാളികളുടെ പ്രശ്നങ്ങളിൽ ഇടപെടുകയും പരിഹരിക്കാൻ മുൻകൈ എടുത്ത നേതാവായിരുന്നു ഉമ്മൻ ചാണ്ടി എന്നും അംശുമരിച്ചു.
കെ.പി.സി.സി. മെമ്പർ പി. ഇഫ്ത്തിക്കറുദ്ധീൻ യോഗം ഉദ്ഘാടനം ചെയ്തു.റഫീക്ക് പുഞ്ചിരി അദ്ധ്യക്ഷത വഹിച്ചു.
റിയാദ് ഒ.ഐ.സി.സിയുടെ പൊന്നാനി ഘടകം ജീവിതോപാധിക്കായി ടൈലറിംഗ് മെഷീൻ വിതരണം ചെയ്തു.
കെ.പി. സി.സി അംഗം കെ.ശിവരാമൻ, ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ്, ഉണ്ണികൃഷ്ണൻ പൊന്നാനി, റിയാദ് ഒ. ഐ.സി.സി സീനിയർ വൈസ് പ്രസിഡണ്ട് സലിം കളക്കര, എൻ.പി. അഷറഫ്, ഉസ്മാൻ തയ്യങ്ങാട്, വി.പി. സെയ്ത്, റസീന റഫീക്ക്, ടി. ബക്കർ, ഹഫ്സത്ത്, കെ.ടി. ചക്കച്ചൻ എന്നിവർ പ്രസംഗിച്ചു.
![]()
