ജിദ്ദ : മലയാളം മിഷന് ഭരണസമിതി അംഗമായിരുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട കവയിത്രി സുഗതകുമാരി ടീച്ചര്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ട് നടത്തിവരുന്ന സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ സൗദിഅറേബ്യ ചാപ്റ്റര്‍ തല മത്സരങ്ങള്‍ ആഗസ്റ്റ് 2 ന് സംഘടിപ്പിക്കുമെന്ന്
മലയാളം മിഷന് സൗദി ചാപ്റ്റര്‍ വിദഗ്ധ സമിതി ചെയര്‍പേഴ്സണ്‍ ഷാഹിദ ഷാനവാസ് അറിയിച്ചു.
. മലയാളം മിഷന് പഠനകേന്ദ്രങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന പഠിതാക്കള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ചാപ്റ്റര്‍ തലത്തിലും ആഗോള തലത്തില്‍ ഫൈനല്‍ മത്സരവുമായി രണ്ടു ഘട്ടങ്ങളിലായാണ് മത്സരം നടത്തുന്നത്.
സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ മൂന്നു വിഭാഗങ്ങളിലായുള്ള മത്സരത്തില്‍ യഥാക്രമം ചങ്ങമ്പുഴയുടെയും ബാലാമണിയമ്മയുടെയും ഇടശ്ശേരിയുടയും കവിതകളാണ് മത്സരാര്‍ത്ഥികള്‍ ചൊല്ലേണ്ടത്. 5 മുതല്‍ 10 വയസുവരെ സബ് ജൂനിയര്‍ വിഭാഗവും 11 മുതല്‍ 16 വയസു വരെ ജൂനിയര്‍ വിഭാഗവും 17 മുതല്‍ 20 വയസു വരെ സീനിയര്‍ വിഭാഗവും എന്ന ക്രമത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. 2024 ജനുവരി ഒന്നാം തീയതി പൂര്‍ത്തിയാകുന്ന പ്രായമാണ് കണക്കാക്കേണ്ടത്.
സൗദി ചാപ്റ്ററില്‍ നിന്ന് സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ആഗോള തല ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കാം. ആഗോള തല ഫൈനല്‍ മത്സരത്തില്‍ മൂന്നു വിഭാഗത്തിലെയും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപ ക്യാഷ് അവാര്‍ഡും സാക്ഷ്യപത്രവും മലയാളം മിഷന് നല്‍കും. മലയാളത്തിലെ പ്രമുഖ കവികളടങ്ങുന്ന സമിതിയായിരിക്കും മത്സരത്തിന്റെ വിധിനിര്‍ണയിക്കുന്നത്. സൗദി ചാപ്റ്റര്‍ തല മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന മൂന്നു മത്സര വിഭാഗങ്ങളിലേയും വിജയികള്‍ക്ക് സൗദി ചാപ്റ്റര്‍ കമ്മിറ്റി സാക്ഷ്യപത്രവും സമ്മാനവും നല്‍കും. സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 0500942167, 0582503001, 0509244982, 0533175898 എന്നീ വാട്ട്സ്ആപ്പ് നമ്പരുകളിലോ മലയാളം മിഷന് സൗദി ചാപ്റ്ററിന്റെ ഇമെയില്‍ ([email protected]) വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
![]()
