തിരുവനന്തപുരം: എയർ ഇന്ത്യയുടെ കേരളത്തിൽ നിന്നുള്ള സർവ്വീസുകൾ അനിശ്ചിതമായി വൈകുന്നതും അപ്രതീക്ഷിതമായി വിമാനം റദ്ദ്ചെയ്യുന്നതും വഴി യാത്രക്കാർക്ക് വരുന്ന ബുദ്ധിമുട്ടുകൾക്ക് എയർ ഇന്ത്യ നഷ്ടപരിഹാരം നൽകണമെന്ന് ആർ ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടറി വി.കുഞ്ഞാലി ആവശ്യപ്പെട്ടു.
എയർ ഇന്ത്യ പ്രവാസികളോട് കാണിക്കിക്കുന്ന അവഗണക്കെതിരെ ജനത പ്രവാസി സെന്റർ
സംസ്ഥാന പ്രസിഡൻ്റ് എസ്. സുനിൽ ഖാൻ്റെ നേതൃത്വത്തിൽ സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡൻ്റന്മാരും നടത്തിയ ഉപവാസ സമരം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസികളായ യാത്രക്കാർ പലപ്പോഴും അവധി തീരുന്നതിന്റെ അവസാന നാളുകളിൽ ആയിരിക്കും എയർ ഇന്ത്യയെ വിശ്വസിച്ച് യാത്ര പ്ലാൻ ചെയ്യുന്നത് . അപ്രതീക്ഷിതമായി ഉണ്ടാകുന്ന റദ്ദാക്കലും, വൈകിക്കലും ,പല പ്രവാസി യാത്രക്കാരുടെയും ജോലി നഷ്ടപ്പെടുത്തുന്ന തടക്കമുള്ള ബുദ്ധിമുട്ടുകളിലേക്ക് എത്തിപ്പെടുകയാണ് .എയർ ഇന്ത്യയുടെ ഇത്തരം നടപടികളിലൂടെ പ്രവാസികളുടെ ജീവിതം വഴിമുട്ടുന്ന സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാൻ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും,എയർ ഇന്ത്യ മുന്നറിയിപ്പ് കൂടാതെ വിമാനയാത്ര റദ്ദാക്കുമ്പോൾ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകുക, നമ്പി രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുക, യൂസർഫീ ഒഴിവാക്കുക, അമിത ചർജ് വർദ്ധിപ്പിക്കുന്നതിലൂടെ പ്രവാസികളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു ജനതാ പ്രവാസി സെൻറർ എയർ ഇന്ത്യയുടെ ഓഫീസ് പ്രവർത്തിക്കുന്ന തിരുവനന്തപുരം ചാക്ക അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മുന്നിൽ ഉപവാസ സമരം നടത്തിയത്.
മുൻമന്ത്രി വി. സുരേന്ദ്രൻ പിള്ള ഉപവസിക്കുന്നവരെ ഷോൾ അണിയിച്ചു. ഡോ.എൻ എം നായർ മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് ചാരുപാറ രവി, മലയിൻകീഴ് ചന്ദ്രൻ നായർ, അഡ്വ ഫാസിൽ, രാധാകൃഷ്ണൻ നായർ, വിഴിഞ്ഞം ജയകുമാർ, എം.എ. ഹസ്സൻ, മേലാം കോട് സുനിൽ, പുളിമൂട്ടിൽ ഉണ്ണി, നെപ്പോളിയൻ,അഡ്വ സന്തോഷ് കുമാർ, പരശുവയ്ക്കൽ രാജേന്ദ്രൻ,നൗഷാദ് തോട്ടിൻകര,അരങ്ങിൽ ഉമേഷ്, അനീസ് ബാലുശ്ശേരി, നൗഷാദ് ചാമ്പക്കട, അനിൽ അമ്പാട്ട്, സി എം കെ മുഹമ്മദ്, വിജയൻ കാണശ്ശേരി, വേളിപ്രമോദ്, ഷിഹാബുദീൻ, സിദ്ധാർത്ഥൻ എന്നിവർ സംസാരിച്ചു.
![]()
