റിയാദ് : കണ്ണൂർ മുണ്ടയാട് സ്വദേശി സത്താർ മഠത്തിൽ റിയാദിൽ മരണപെട്ടു. ഹൃദയാഘാതമാണ് മരണകാരണം. അൽ വത്തൻ കമ്പനിയിലെ തൊഴിലാളിയായിരുന്നു.
റഷീദ മഠപ്പുരയിൽ ആണ് ഭാര്യ. ഷംന, റിഷാദ് എന്നിവർ മക്കളാണ്.
ഐ സി എഫ് റിയാദ് സെൻട്രൽ വെൽഫെയർ പ്രസിഡന്റ് ഇബ്രാഹീം കരീമിന്റെ നേതൃത്വത്തിലുള്ള സഫ്വാ ടീമിന്റെ സഹകരണത്തോടെ നിയമ നടപടികൾ പൂർത്തിയാക്കി വരുന്നു. സഹപ്രവർത്തകൻ ബഷീർ സഹായത്തിനുണ്ട്
![]()
