റിയാദ് : റിയാദിൽ നാലു പതിറ്റാണ്ട് പ്രവാസി ആയിരുന്ന കരുനാഗപ്പള്ളി ആദിനാട് തെക്ക് കൊച്ചാലുംമൂട് പള്ളിക്കശ്ശേരിൽ മൈതീൻ കുഞ്ഞ് (73 ) നിര്യാതനായി.സാമൂഹിക സാംസ്കാരിക പ്രവർത്തകനും ഓ ഐ സി സി കൊല്ലം ജില്ലാ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയും കരുനാഗപ്പള്ളി പ്രവാസി അസോസിയേഷൻ മൈത്രിയുടെ ഭാരവാഹിയുമായ നിസാർ പള്ളിക്കശേരിയുടെ പിതാവാണ്.
ബത്ഹയുമായി ഏറെ ബന്ധം പുലർത്തിയിരുന്ന അദ്ദേഹം വാഹന യാത്ര സൗകര്യങ്ങൾ ഒരുക്കുന്നതിനും ടിക്കറ്റ് എടുത്ത് കൊടുക്കുന്നതിലും റിയാദിന് പുറത്ത് നിന്ന് നാട്ടിലേക്ക് പോകാനായി വരുന്നവർക്ക് താമസ സൗകര്യങ്ങൾ ചെയ്യുന്നതിലും എല്ലാം ജോലിയുടെ ഭാഗമായി വളരെ ആത്മാർത്ഥതയോടെ ഉണ്ടായിരുന്ന വ്യക്തിയായിരുന്നു.
ഭാര്യ : നബീസ ബീവി .മക്കൾ : നൂറുന്നിസ,നിസാർ പള്ളിക്കശേരിൽ(റിയാദ്),നജീറ
മരുമക്കൾ:അനസ്,ഷംന നിസാർ,അൻവർ.
കബറടക്കം ഇന്ന് വൈകിട്ട് 4 മണിക്ക് പനച്ചമൂട് ജുമാ മസ്ജിദ് കബർസ്ഥാനിൽ.
നിസാർ പള്ളിക്കശേരിയുടെ പിതാവിന്റെ നിര്യാണത്തിൽ ഓ ഐ സി സി സെൻട്രൽ കമ്മിറ്റി ,കൊല്ലം ഓ ഐ സി സി ജില്ലാ കമ്മിറ്റി,മൈത്രി കരുനാഗപ്പള്ളി,വേൾഡ് മലയാളി ഫെഡറേഷൻ,പ്രവാസി മലയാളി ഫൗണ്ടേഷൻ,ഹെല്പ് ഡെസ്ക്, കായംകുളം പ്രവാസി അസോസിയേഷൻ കൃപ,റിയാദ് ടാകീസ് അടക്കം നിരവധി സംഘടനകൾ അനുശോചനം അറിയിച്ചു.
![]()
