കൊച്ചി :അഡ്വ.ഡീൻ കുര്യക്കോസ് എം പി യുടെ മാതാവ് പൈങ്ങോട്ടൂർ, ഏനാനിക്കൽ – റോസമ്മ കുര്യാക്കോസ് (68) അന്തരിച്ചു. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിൽ ആയിരുന്നു.
ഇന്നലെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
മൃതദേഹം ഇന്ന് (18.07.2024) വ്യാഴം വൈകിട്ട് 4 മണിക്ക് പൈങ്ങോട്ടൂർ ,കുളപ്പുറത്തെ സ്വഭവനത്തിൽ എത്തിക്കും. മറ്റന്നാൾ 19.07.2024 ഉച്ചക്ക് 02.30 മണിക്ക് സംസ്കാര ചടങ്ങുകൾ ആരംഭിക്കും
സംസ്കാരം : കുളപ്പുറം ,കാൽവരിഗിരി പള്ളി സെമിത്തേരി കുടുംബ കല്ലറയിൽ
മുരിക്കാശ്ശേരി,കച്ചിറയിൽ കുടുംബാംഗമാണ്.
ഭർത്താവ് – അഡ്വ. എ എം കുര്യാക്കോസ്, മക്കൾ – ജീൻ കുര്യാക്കോസ് (ഓസ് ട്രേലിയ), അഡ്വ.ഡീൻ കുര്യാക്കോസ്, അഡ്വ.ഷീൻ കുര്യാക്കോസ്
മരുമക്കൾ – രശ്മി ജീൻ (കരിന്തോളിൽ,വാഴക്കുളം) , ഡോ.നീത പോൾ ഡോക്ടർ,കാരിക്കോട് ഗവ.ആയുർവേദ ആശുപത്രി (മുഞ്ഞനാട്ട് ,പുതുക്കാട്, തൃശൂർ), സുരമ്യ ജോൺ – അധ്യാപിക,ഐപ്പ് മെമ്മോറിയൽ ഹൈസ്കൂൾ,കലൂർ ( പിച്ചാപ്പിള്ളിൽ ,കലൂർ).
കൊച്ചുമക്കൾ – ഐറിൻ മരിയ ജീൻ , മെറിൽ ട്രീസ ജീൻ , ഡാനിലോ ഡീൻ.
![]()
