ദോഹ :കെ എം സി സി ഖത്തർ തൃശൂർ ജില്ല, നാട്ടിക മണ്ഡലത്തിലെ ചാഴൂർ അന്തിക്കാട് താന്യം സംയുക്ത പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മെഗാ ക്രിക്കറ്റ് ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം റേഡിയോ സുനോ 91.7 ഓഫീസിൽ വെച്ച് ഐ സി ബി എഫ് എം സി കമ്മറ്റി മെമ്പറും ലോകകേരള സഭാംഗം കൂടിയായ അബ്ദുൽ റഊഫ് കൊണ്ടോട്ടി നിർവഹിച്ചു.
തുടർന്ന് അബ്ദുൽറഊഫ് കൊണ്ടോട്ടി, പ്രോഗ്രാം കോർഡിനേറ്റർ ഷംസുദ്ദീൻ വൈക്കോച്ചിറ, കൺവീനർ ഹുസൈൻ വിളയിൽ, കെഎംസിസി ഖത്തർ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എ വി ബക്കർ ഹാജി, കെഎംസിസി ഖത്തർ തൃശൂർ ജില്ല ആക്ടിങ് സെക്രട്ടറി അലി അക്ബർ മുള്ളൂർക്കര എന്നിവർ സംസാരിച്ചു.
കെഎംസിസി ഖത്തർ നാട്ടിക മണ്ഡലം ജനറൽ സെക്രട്ടറി നാസർ നാട്ടിക, ട്രഷറർ ഹനീഫ വലിയകത്ത്, സെക്രട്ടറി സഗീർ പഴുവിൽ, പഞ്ചായത്ത് ഭാരവാഹികൾ ആയ പ്രസിഡണ്ട് മഹദും മുഹിയിദ്ദീൻ, ജനറൽ സെക്രട്ടറി റഫീക്ക് പുഴുവിൽ, പി എ മുഹമ്മദ്, സിയാദ് സയ്ദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സെപ്റ്റംബർ 20 നു ആരംഭിക്കുന്ന മെഗാ ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കാൻ
രജിസ്ട്രേഷനും മറ്റു കൂടുതൽ വിവരങ്ങൾക്കും 77622853 / 33877962 എന്നീ നമ്പറുകളിൽ ബന്ധപെടണമെന്ന് സംഘാടകർ അറിയിച്ചു.
![]()
