അബുദാബി : അബുദാബി ഇന്കാസ്സിന്റെ നേതൃത്വത്തിൽ അന്തരിച്ച മുൻ മുഖ്യമന്ത്രിയും കൊണ്ഗ്രെസ്സ് നേതാവുമായിരുന്ന ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് “സ്നേഹസ്പർശം” എന്ന പരിപാടി സംഘടിപ്പിക്കുന്നു. ജൂലൈ 18 വ്യാഴാഴ്ച വൈകിട്ട് 04 മണിമുതൽ 09 മണിവരെ മലയാളി സമാജത്തിൽ വച്ച് രക്തദാനം, അനുസ്മരണ സമ്മേളനം, 300 ലധികം പാവപ്പെട്ട തൊഴിലാളികൾക്ക് കിറ്റ് വിതരണം എന്നിവ യാണ് സ്നേഹസ്പര്‍ശത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടികൾ.
തീരെ പിന്നോക്കം നിൽക്കുന്ന തൊഴിലാളികളുടെ ക്യമ്പുകൾ കണ്ടെത്തി അവർക്ക് ബ്ലാങ്കറ്റ്, ബഡ്ഷീറ്റ്, തലയണയുറ മറ്റ് അനുബന്ധ വസ്തുക്കൾ അടങ്ങിയ കിറ്റാണ് നൽകുന്നത് എന്ന് ഭാരവാഹികൾ വാർത്തകുറിപ്പിൽ അറിയിച്ചു.
![]()
