ദുബായ് : രാജ്യത്തു പകൽ ചൂട് കൂടുന്ന സാഹചര്യം ഉള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് യു എ ഇ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ ചൂട് ഉയരും. പകൽ ചൂട് 50 ഡിഗ്രിക്കു മുകളിലായിട്ടുണ്ട്.പുറത്തിറങ്ങിയുള്ള നടത്തം പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു. ആരോഗ്യത്തിനും സുരക്ഷയ്ക്കും മുഖ്യപരിഗണന നൽകണം. അത്യാവശ്യമെങ്കിൽ മാത്രം പുറത്തിറങ്ങുക. കഴിയുന്നതും ചൂട് കൂടുന്ന സമയത്ത് വീട്ടിനുള്ളിൽ തന്നെ ഇരിക്കണം.
ചൂടിനൊപ്പം അന്തരീക്ഷത്തിൽ പൊടിയുടെ സാനിധ്യം ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ ദൂരക്കാഴ്ച കുറയും. വാഹനങ്ങൾ ഓടിക്കുന്നവർ ശ്രദ്ധിക്കണം.പുറത്തിറങ്ങുന്ന സാഹചര്യത്തിൽ നിർബന്ധമായും സൺഗ്ലാസുകൾ ധരിക്കണം. മാസ്ക് ധരിക്കാൻ സാധിക്കുമെങ്കിൽ അതും ധരിക്കണം. ശരീരം മുഴുവനായി മൂടുന്ന വസ്ത്രങ്ങൾ ധരിക്കാൻ ശ്രമിക്കണം. അൾട്രാ വയലറ്റ് രശ്മികൾ നേരിട്ട് ശരീരത്തിൽ പതിക്കുന്നത് വലിയ പ്രശ്നങ്ങൾക്ക് കാരണമാകും. പൊടിക്കാറ്റ് ശ്വാസകോശത്തെ ബാധിക്കും.തൊണ്ട വേദന, നേത്രരോഗം, ചൊറിച്ചിൽ, ചുമ, മൂക്കൊലിപ്പ് തുടങ്ങിയ രേഖങ്ങൾ അലർജി വഴി ഉണ്ടാകാൻ സാധ്യതയുണ്ട്. മാത്രമല്ല, പൊടിക്കാറ്റ് കാരണമൂലം ഉണ്ടാകുന്ന അസുഖങ്ങൾ തടയാൻ മാസ്ക ധരിക്കുന്നത് നല്ലതാണ് എന്ന് ആരോഗ്യ മന്ത്രാലയ കുറിപ്പിൽ പറയുന്നു.
![]()
