ദമ്മാം : പ്രവാസി വെൽഫെയർ പത്താം വാർഷികത്തിന്റെ ഭാഗമായി ദമ്മാം റീജിയണൽ എറണാകുളം- തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രവാസി കലോത്സവം – 24ൻ്റെ ലോഗോ പ്രകാശനവും പ്രഖ്യാപനവും നടന്നു. പരിപാടിയുടെ ഉദ്ഘാടനവും കലോത്സവ പ്രഖ്യാപനവും പ്രവാസി ദമ്മാം റീജീയണൽ കമ്മിറ്റി പ്രസിഡൻ്റ് റഹീം തിരൂർക്കാട് നിർവഹിച്ചു. ജനറൽ കൺവീനറും ആക്റ്റിങ്ങ് പ്രസിഡൻ്റുമായ റഊഫ് ചാവക്കാട് അദ്ധ്യക്ഷത വഹിച്ചു കൊണ്ട് കലോത്സവ വിശദീകരണം നടത്തി.ലോഗോ പ്രകാശനം സാമൂഹ്യ പ്രവർത്തകൻ ഫൈസൽ
ഇരിക്കൂർ നാടക നടൻ മാത്തുകുട്ടി പള്ളിപ്പാടിന് കൈമാറി കൊണ്ട്നിർവഹിച്ചു.
ഒക്ടോബർ 4 ന് നടക്കുന്ന കലോത്സവത്തിൽ മാപ്പിളപ്പാട്ട്, ഒപ്പന , നാടോടിനൃത്തം,കോൽക്കളി, മോണോആക്റ്റ്, ഗ്രൂപ്പ് സോങ്ങ്, ലളിത ഗാനം, കവിതാ രചന, ചിത്രരചന, പ്രസംഗം എന്നിങ്ങനെ പതിമൂന്ന് വ്യത്യസ്ഥ സ്റ്റേജ് -സ്റ്റേജിതര
മത്സരങ്ങളിൽ 5-ാം ക്ലാസ്സ് മുതൽ പ്രവാസികളായ മുതിർന്നവർക്കും പങ്കെടുക്കാവുന്ന രീതിയിലാണ് മത്സരങ്ങൾ ഒരുക്കിയിട്ടുള്ളത്. മജീദ് കൊടുവള്ളി, ബിനു കുഞ്ഞു , നൗഷാദ് തഴവ, ഹമീദ് വടകര, ബിജു പൂതക്കുളം, സൈനുദ്ധീൻ,എന്നിവർ ആശംസ നേർന്നു. കിഴക്കൻ പ്രവിശ്യയിലെ കലാ- സാംസ്കാരിക, ബിസിനസ് രംഗത്തെ പ്രമുഖരായ മുഷാൽ തഞ്ചേരി, താജു അയ്യാരിൽ,സമീർ ബാബു,കദീജ ഹബീബ്, ഡോ. സിന്ധു ബിനു, ഷബീർ അക്കോഡ്, ബൈജു കുട്ടനാട്, മുരളീധരൻ, ബിനു പുരുഷോത്തമൻ, ഹബീബ് അമ്പാടൻ, ആസിഫ് താനൂർ
രമാ മുളരി, ലീന ഉണ്ണികൃഷ്ണൻ,റീജിയണൽ- ജില്ലാ നേതാക്കളായ ഷാജു പടിയത്ത്, ജംഷാദ് കണ്ണൂർ, ഷക്കീർ ബിലാവിനകത്ത്, ജമാൽ പയ്യന്നൂർ എന്നിവർ സന്നിഹിതരായിരുന്നു.
ഷരീഫ് കൊച്ചി സ്വാഗതവും, മെഹബൂബ് കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു. ഷൗകത്ത് പാടൂർ,സിദ്ധീഖ് ആലുവ, നബീൽ പെരുമ്പാവൂർ, ഷമീർ പത്തനാപുരം, ഹാരിസ് കൊച്ചി,അഷ്ക്കർ ഖനി വാടാനപ്പളളി എന്നിവർ നേതൃത്വം നൽകി. കല്യാണി ബിനു ഗാനം ആലപിച്ചു. നിഖിൽ മുരളീധരൻ അവതാരകനായി.
![]()
