മനാമ: ടീൻ ഇന്ത്യയും മലർവാടി ബഹ്റൈനും ഫ്രന്റ്സ് സോഷ്യൽ അസോസിയേഷനുമായി സഹകരിച്ച് “സമ്മർ ഡിലൈറ്റ് സീസൺ ടു” എന്ന പേരിൽ സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പിന് ആവേശകരമായ തുടക്കം.
ക്യാമ്പിൻ്റെ ഔപചാരികമായ ഉൽഘാടനം ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ജമാൽ ഇരിങ്ങൽ നിർവഹിച്ചു. നല്ല സൗഹൃദങ്ങൾ ആണ് ഏറ്റവും മികച്ച സമ്പത്തെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ കൂട്ടുകാരെ കണ്ടെത്താനും പരസ്പരം അറിയാനും ശ്രമിക്കണം. അറിവ് വർധിക്കുന്നതും അതിലൂടെ തിരിച്ചറിവുകൾ ഉണ്ടാകുന്നതും ഇത്തരം കൂടിച്ചേരലുകളിലൂടെയാണ്. നല്ല മക്കളായി വളരാൻ എല്ലാവർക്കും സാധിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ ആക്ടിംഗ് പ്രസിഡൻ്റ് സമീർ ഹസൻ അദ്ധ്യക്ഷത വഹിച്ചു.
മലർവാടി സെക്രട്ടറി ലൂന ഷഫീഖ് സ്വാഗതവും ടീൻസ് ഇന്ത്യ സെക്രട്ടറി അനീസ് വി.കെ നന്ദിയും പറഞ്ഞു. ക്യാമ്പ് ഡയരക്ടർ അബ്ദുൽ ഹഖ്, ക്യാമ്പ് കോർഡിനേറ്ററും മോട്ടിവേഷണൽ സ്പീക്കറും കൗൺസിലറുമായ എ.എം.ഷാനവാസ് എന്നിവർ കുട്ടികളുമായി സംവദിച്ചു.
ഫ്രൻ്റ്സ് ആക്ടിംഗ് ജനറൽ സെക്രെട്ടറി സക്കീർ ഹുസൈൻ, ടീൻ ഇന്ത്യ കൺവീനർ ഫാത്തിമ സ്വാലിഹ്, കേന്ദ്ര സമിതി അംഗം ഖാലിദ് സി, ടീൻ ഇന്ത്യ മനാമ ഏരിയ കൺവീനർ സജീബ്, സാജിർ ഇരിക്കൂർ, ഗഫൂർ മൂക്കുതല, മുഹമ്മദ് ഷാജി, ജലീൽ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
ആഗസ്റ്റ് 14 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പിൽ ഏതാനും സീറ്റുകൾ കൂടി ബാക്കിയുണ്ടെന്ന് സംഘാടകർ അറിയിച്ചു. 6 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് ക്യാമ്പിൽ പങ്കെടുക്കാൻ സാധിക്കുക. നാട്ടിൽ നിന്നുള്ള പ്രശസ്ത മോട്ടിവേഷനൽ ട്രെയിനർമാർ, ലൈഫ് കോച്ചുമാർ, ചൈൽഡ് സ്പെഷലിസ്റ്റുകൾ, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ബഹ്റൈനിലെ പ്രമുഖരുമാണ് വിത്യസ്ത വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത്.
ഗൾഫിലെ അരോചകമാകുന്ന വേനലവധിക്കാലം “സമ്മർ ഡിലൈറ്റിലൂടെ” രസകരവും വിജ്ഞാനപ്രദവുമായ അനുഭവമാക്കി മാറ്റാൻ ഒരുങ്ങുകയാണ് ഈ ക്യാമ്പിലൂടെ സംഘാടകർ.
![]()
