എന്തിനു ഞാൻ നിന്നെ കാത്തുനിൽക്കണം
മൗനം നിറഞ്ഞൊരീ വഴിത്താരയിൽ
നിറമുള്ള സ്വപ്നങ്ങളെല്ലാം വെടിഞ്ഞൊരീ
ദിക്കറിയാതെ ഞാൻ അലയുമ്പോൾ
കനവിൽ കടലാഴത്തോളം പ്രണയത്തിൻ
കഥയിൽ ഞാൻ മെല്ലെ മാഞ്ഞുപോയോ
സ്വപ്നങ്ങൾ സ്വപ്നങ്ങളെല്ലാം വെറുമൊരു
കനമുള്ള കദനമായ് മാറിപ്പോയി
ഇരുകര നിറയും നദിക്കരയരികിൽ
എല്ലാം മറന്നു നിൽപ്പു ഞാൻ ഏകനായി
ഓർമ്മകൾ യാത്രകൾ അലസനിമിഷങ്ങൾ
പകലുകൾ രാവുകൾ അറിയാതെ നാളുകൾ
ഒരുനാൾ വേരറ്റുപോകും മുന്പെനിക്കൊരുവട്ടം-
കൂടിയെൻ പ്രണയം തിരയണം
വീണ്ടും പ്രണയത്തിൻ ശിൽപ്പം തീർക്കണം
ആകാശത്തോളം പ്രണയം നിറയ്ക്കണം
അനീഷ് വലിയപ്പുരക്കൽ
![]()
